2016 classes started.... .............

ABOUT US

കാസര്‍ഗോഡ്‌ ജില്ലയിലെ മുളിയാര്‍ പഞ്ചായത്തിലെ ബേപ്പുഗ്രാമത്തിലാണ് ചിത്തരഞ്ജന്‍ എ എല്‍ പി സ്കൂള്‍ .
  1950 കാലഘട്ടത്തില്‍ പുക്കളത്തറവാട് മുറ്റത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു അന്നത്തെ പൌരപ്രമുഖരായിരുന്ന പി .കുഞ്ഞിരാമന്‍നായര്‍,കരിച്ചേരിദാമോദരന്‍നായര്‍,മേലത്ത് കേളുനായര്‍,കരിച്ചേരി കുഞ്ഞിരാമന്‍നായര്‍ എന്നിവരുടെ ശ്രമഫലമായാണ് സ്കൂള്‍ നിലവില്‍വന്നത്.1955 ല്‍ തെക്കന്‍കര്‍ണാടക ജില്ലവിദ്യാഭ്യാസഓഫീസറുടെ ഉത്തരവ് പ്രകാരം അംഗീകാരം നേടുകയും ഇന്നുള്ള കെട്ടിടം നിര്‍മിക്കുകയും ചെയ്തു.
      ഈ വിദ്യാലയത്തിലേക്ക് കാട്ടിപ്പള്ളം,നിട്ടൂര്‍മൂല,തീയടുക്കം,ബാവിക്കര,കുട്ട്യാനം,അരിയില്‍,ബേപ്പു തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന്‍ കുട്ടികള്‍ പഠിക്കാന്‍ എത്തുന്നു.
       സോഷ്യല്‍ ഫോറെസ്റ്റ് ഉള്‍പെടുന്ന ഒരു കുന്നിന്‍പ്രദേശമാണ് ഈ സ്കൂളിനു ചുറ്റും.അതിനാല്‍ തന്നെ വീടുകളുടെ എണ്ണവും കുട്ടികളുടെ എണ്ണവും കുറവാണ്.ഓരോ അധ്യയനവര്‍ഷവും പിന്നിട്ട വര്‍ഷങ്ങളേക്കാള്‍ ഒരു ചുവടെങ്ങിലും മുന്നേറുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.അധ്യാപകരുടെ ആത്മാര്‍ഥതയും അധ്യാപകരക്ഷാകര്തൃസമിതിയുടെ പിന്തുണയും നാളിതുവരെ കൈവരിച്ച എല്ലാ നേട്ടങ്ങള്‍ക്കും പിന്നിലുണ്ട്.
    ഇന്ന് മൂന്ന് അധ്യാപകരും ഒരു അധ്യാപികയും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.ഈ വര്‍ഷം 12കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടി. ആകെ 53കുട്ടികള്‍ സ്കൂളില്‍ ഉണ്ട്.
         പഠനപ്രവര്ത്തനത്തോടൊപ്പം പാട്ട്യേതരപ്രവര്ത്തനങ്ങളിലും നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.പച്ചക്കറികൃഷിയും നെല്‍കൃഷിയും ക്ലാസ്സ്‌റൂം പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിയത് കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു.
       ഇനിയും സ്കൂളിന്‍റെ ഭൌതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടത്‌ ഉണ്ട്.സ്മാര്‍ട്ട്‌ ക്ലാസ്സ്‌മുറികള്‍, കമ്പ്യൂട്ടര്‍,മൂത്രപ്പുരകള്‍,ഭക്ഷണശാല,കമ്പ്യൂട്ടര്‍റൂം എന്നിവയുടെ അഭാവം സ്കൂളിന്‍റെ പോരായ്മയാണ്.. 

No comments:

Post a Comment